Kerala beats bengal in ranji trophy cricket match<br />രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ പടയോട്ടം തുടരുന്നു. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും കേരളത്തിന്റെ ചുണക്കുട്ടികള്‍ വെന്നിക്കൊടി പാറിച്ചു. മുന്‍ ചാംപ്യന്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ വമ്പന്‍മാരുമായ ബംഗാളിനെയാണ് അവരുടെ നാട്ടില്‍ കേരളം തറപറ്റിച്ചത്. ഒമ്പത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് കേരളം നേടിയത്. ഈ ജയത്തോടെ 13 പോയിന്റോടെ കേരളം ഗ്രൂപ്പില്‍ ഒന്നാമതെത്തി. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെയും കേരളം തകര്‍ത്തുവിട്ടിരുന്നു.<br />#RanjiTrophy